സ്പീച്ച് – ഫിസിയോ തെറപ്പിസ്റ്റ്
കൽപറ്റ ∙ സമഗ്ര ശിക്ഷ കേരള ജില്ലയിൽ ഒഴിവുള്ള സ്പീച്ച് തെറപ്പി, ഫിസിയോ തെറപ്പിസ്റ്റ് തസ്തികകളിലേക്ക് നിയമനം നടത്തുന്നു. സ്പീച്ച് തെറപ്പി തസ്തികയിലേക്ക് ആർസിഐ റജിസ്ട്രേഷനോടു കൂടിയ ബിഎഎസ്എൽപിയും ഫിസിയോ തെറപ്പിസ്റ്റ് തസ്തികയിലേക്ക് അംഗീകൃത ആർസിഐ റജിസ്ട്രേഷനുമാണ് യോഗ്യത. 8 ന് അകം സിവിൽ സ്റ്റേഷനിലെ എസ്എസ്കെ ജില്ലാ പ്രോജക്ട് ഓഫിസിൽ അപേക്ഷിക്കണം. 04936 203338.
ഓവർസീയർ നിയമനം
കേണിച്ചിറ ∙ പൂതാടി പഞ്ചായത്തിൽ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സെക് ഷൻ ഓഫിസിൽ താൽക്കാലിക ഓവർസീയർ, അക്കൗണ്ടന്റ് കം ഐടി അസിസ്റ്റന്റ് (പട്ടികവർഗ വിഭാഗത്തിൽ നിന്ന്) നിയമനം നടത്തും. ഓവർസീയർ നിയമനത്തിനു 9നു രാവിലെ 10.30നും അക്കൗണ്ടന്റ് കം ഐടി അസിസ്റ്റന്റ് നിയമനത്തിന് 9ന് ഉച്ചയ്ക്ക് 2നും കൂടിക്കാഴ്ച. 04936 211522.
അക്കൗണ്ടന്റ്, ഓവർസീയർ
മേപ്പാടി ∙ പഞ്ചായത്തിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഓഫിസിൽ അക്കൗണ്ടന്റ് കം ഐടി അസിസ്റ്റന്റ് (എസ്ടി, എസ് സി) ഓവർസീയർ ( ജനറൽ) നിയമനത്തിനു കൂടിക്കാഴ്ച 8നു രാവിലെ 11ന്. സംവരണ വിഭാഗക്കാരുടെ അഭാവത്തിൽ ജനറൽ വിഭാഗക്കാരെ പരിഗണിക്കും. 04936 281842.
Jobs in Wayanad. Speech-PhysioTherapist, Overseer, Accountant Jobs in Wayanad District, kerala