January 23, 2025
Home » വെറ്ററിനറി സര്‍ജന്‍, പ്രോജക്ട് ടെക്‌നിക്കല്‍ അസിസ്റ്റന്റ്, അസിസ്റ്റന്റ് കുക്ക് jOBS IN tHRISSUR.
jobs in kerala india jobbery

വെറ്ററിനറി സര്‍ജന്‍ അഭിമുഖം

മതിലകം, പഴയന്നൂര്‍ ബ്ലോക്കുകളില്‍ മൊബൈല്‍ വെറ്ററിനറി യൂണിറ്റുകളിലേക്ക് ഓരോ വെറ്ററിനറി സര്‍ജന്മാരെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നു. യോഗ്യത- വെറ്ററിനറി സയന്‍സില്‍ ബിരുദം, വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍. വിരമിച്ചവര്‍ക്കും അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ സിവില്‍ സ്റ്റേഷനിലുള്ള ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ സെപ്റ്റംബര്‍ 25ന് രാവിലെ 10.30ന് അഭിമുഖത്തിന് ബന്ധപ്പെട്ട രേഖകള്‍ സഹിതം ഹാജരാകണം. ഫോണ്‍: 0487 2361216.

പ്രോജക്ട് ടെക്‌നിക്കല്‍ അസിസ്റ്റന്റ് നിയമനം

കേരള സ്റ്റേറ്റ് ഹെല്‍ത്ത് സിസ്റ്റംസ് റിസോഴ്‌സ് സെന്ററില്‍ നടക്കുന്ന ഐ.സി.എം.ആര്‍ റിസര്‍ച്ചിലേക്ക് പ്രോജക്ട് ടെക്‌നിക്കല്‍ അസിസ്റ്റന്റിനെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നു. യോഗ്യത- സയന്‍സ്, ഹെല്‍ത്ത്, സോഷ്യല്‍ സയന്‍സ് എന്നിവയുള്ള ബിരുദം/ ബിരുദാനന്തര ബിരുദം, മൂന്നുവര്‍ഷത്തെ പ്രവര്‍ത്തിപരിചയം. പ്രായപരിധി 35 വയസ്സ്. വയനാട്ടിലാണ് നിയമനം. നിര്‍ദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷ സെപ്റ്റംബര്‍ 30ന് വൈകിട്ട് അഞ്ചിനകം careers@shsrc.kerala.gov.in ഇ-മെയിലില്‍ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍www.shsrc.kerala.gov.in ല്‍ ലഭിക്കും.

അസിസ്റ്റന്റ് കുക്ക് കൂടിക്കാഴ്ച

തൃശൂർ ഗവ. എൻജിനീയറിങ് കോളജ് ഹോസ്റ്റലിൽ അസിസ്റ്റന്റ് കുക്ക് തസ്തികയിലേക്ക് കൂടിക്കാഴ്ച നടത്തുന്നു. യോഗ്യത – ഏഴാം ക്ലാസ്സ്‌ പാസ്സ്. പ്രവർത്തി പരിചയം നിർബന്ധം. താല്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റ് സഹിതം സെപ്റ്റംബർ 25ന് രാവിലെ 10.30 ന് ഹോസ്റ്റൽ ഓഫീസിൽ ഹാജരാകണം.

jOBS IN tHRISSUR.

Leave a Reply

Your email address will not be published. Required fields are marked *