സംസ്ഥാന സഹകരണ യൂണിയനിൽ താത്കാലിക ഒഴിവിലേക്ക് നിയമനം നടത്തുന്നു. സഹകരണ വിദ്യാഭ്യാസ ഇൻസ്ട്രക്ടർ ഗ്രേഡ് III, എൽ.ഡി ക്ലർക്ക് എന്നീ തസ്തികകളിലാണ് ഒഴിവുള്ളത്.യോഗ്യത മറ്റു വിവരങ്ങൾ ചുവടെ നൽകുന്നു താല്പര്യം ഉള്ളവർ വായിച്ചു മനസിലാക്കി അപേക്ഷിക്കുക.
ഏതെങ്കിലും വിഷയത്തിൽ ബിരുദവും എച്ച്.ഡി.സി & ബി.എം ഉം ആണ് സഹകരണ വിദ്യാഭ്യാസ ഇൻസ്ട്രക്ർ ഗ്രേഡ് III യോഗ്യത. ഏതെങ്കിലും വിഷയത്തിൽ ബിരുദവും ജെ.ഡി.സി/ എച്ച്.ഡി.സി/ എച്ച്.ഡി.സി. ആൻഡ് ബി.എം അല്ലെങ്കിൽ ബി.കോം കോ ഓപ്പറേഷൻ അല്ലെങ്കിൽ ബി.എസ്.സി ബാങ്കിങ് ആൻഡ് കോ ഓപ്പറേഷൻ ബിരുദവുമാണ് എൽ.ഡി ക്ലർക്ക് തസ്തികയുടെ യോഗ്യത.
▪️എഴുത്തു പരീക്ഷയുടെയും കൂടിക്കാഴ്ചയുടെയും അടിസ്ഥാനത്തിലായിരിക്കും നിയമനം.
▪️2024 ജനുവരി 1ന് 18നും 40നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.
▪️എസ്.സി/ എസ്.ടി വിഭാഗക്കാർക്ക് 5 വർഷവും, ഒ.ബി.സി വിഭാഗക്കാർക്ക് 3 വർഷവും ഇളവ് ലഭിക്കും.
യോഗ്യരായവർ അസ്സൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും, ഫോട്ടോ പതിച്ച ബയോഡേറ്റയുമായി ആഗസ്റ്റ് 23ന് രാവിലെ 8ന് തിരുവനന്തപുരം ഊറ്റുകുഴി സംസ്ഥാന സഹകരണ യൂണിയൻ ഹെഡ്ഓഫീസിൽ എത്തിച്ചേരേണ്ടതാണ്. രജിസ്ട്രേഷൻ രാവിലെ 10 മണിവരെ. 0471 2320430