February 8, 2025
Home » ശബരിമല വരുമാനത്തിൽ റെക്കോര്‍ഡ്; മണ്ഡല-മകരവിളക്ക് സീസണിൽ 440 കോടി, അയ്യനെ കണ്ടത് 53 ലക്ഷം പേർ Jobbery Business News

മണ്ഡല – മകരവിളക്ക്‌ തീർഥാടന കാലയളവിൽ ശബരിമലയിൽ  ഭക്തരുടെ എണ്ണത്തിലും വരുമാനത്തിലും വർധനയുണ്ടായതായി ദേവസ്വം മന്ത്രി വിഎൻ വാസവൻ . ഈ വർഷം 53,09,906 പേരാണ് സന്നിധാനത്ത് ദർശനത്തിന്‌ എത്തിയത്. അതിൽ 10,03,305 പേർ സ്‌പോട്ട് ബുക്കിങ്ങിലൂടെ ദർശനം നടത്തി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 6,32,308 പേർ കൂടുതലായെത്തിയെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഈ തീർഥാടന കാലയളവിൽ 440 കോടി രൂപയാണ് വരുമാനമായി ലഭിച്ചത്. കഴിഞ്ഞ വർഷം ഇത് 360 കോടിയായിരുന്നു. അരവണയുടെ വിറ്റുവരവിലൂടെ 192 കോടി ലഭിച്ചു. കഴിഞ്ഞ വർഷം ഇത് 147 കോടി രൂപയായിരുന്നു. കാണിക്കയായി 126 കോടിയാണ് ലഭിച്ചത്. മുന്‍ വര്‍ഷത്തേക്കാള്‍ 17 കോടി രൂപ അധികമായി ലഭിച്ചു. വെർച്വൽക്യൂ, സ്‌പോട്ട് ബുക്കിങ് സംവിധാനത്തിലൂടെ ദിവസം 80000 പേർക്ക് ദർശനം നൽകാൻ തീരുമാനിച്ചിടത്ത് 90,000 മുതൽ 1,08,000 പേർക്ക്‌ ദർശനം നൽകിയെന്നും ദേവസ്വം മന്ത്രി വിഎൻ വാസവൻ പറഞ്ഞു.

Jobbery.in

Leave a Reply

Your email address will not be published. Required fields are marked *