Now loading...
പറപ്പൂക്കര ഗ്രാമപഞ്ചായത്തിലെ 2024-25 വാർഷീക പദ്ധതിയിൽ ഉൾപ്പെടുത്തി 5 മുതൽ 10 വരെയുള്ള ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്ക് പഞ്ചായത്ത് ഭരണ സമിതി നിർദ്ദേശിക്കുന്ന സെൻററുകളിൽ വിവിധ വിഷയങ്ങൾക്ക് ട്യൂഷൻ നൽകുന്നതിന് ട്യൂട്ടർമാരെ തെരഞ്ഞെടുക്കുന്നതിന് ക്ഷണിക്കുന്നു.
ഏതെങ്കിലും വിഷയത്തിൽ ബിരുദമോ ബി.എഡോ ഉള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്. 4000/- രൂപയാണ് ഹോണറേറിയം . ട്യൂഷൻ സമയം തിങ്കൾ മുതൽ ശനി വരെ (ഞായർ ദിവസം ഒഴിവാക്കിയിട്ടുണ്ട്)- വൈകീട്ട് 5. P.M മുതൽ 7.P.M വരെ.
പറപ്പൂക്കര ഗ്രാമപഞ്ചായത്ത് പരിധിയിൽ ഉള്ളവർക്ക് മുൻഗണന നൽകുന്നതാണ്. യോഗ്യരായവർ വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ ബയോഡാറ്റ, യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം 29/08/2024 ന് പറപ്പൂക്കര ഗ്രാമപഞ്ചായത്ത് ഓഫീൽ രാവിലെ 11 മണിക്ക് ഹാജരാകേണ്ടതാണ്….
കൂടുതൽ വിവരങ്ങൾക്ക് ഗ്രാമപഞ്ചായത്ത് ഓഫീസുമായോ 7558914482/ 9961048246 ഫോൺ നമ്പറിലോ ബന്ധപ്പെടാവുന്നതാണ്
Now loading...