January 20, 2025
Home » രാഷ്ട്രീയ ഗ്രാമസ്വരാജ് അഭിയാന്‍ പദ്ധതി നിയമനം നടത്തുന്നു. Jobs in Idukki

രാഷ്ട്രീയ ഗ്രാമസ്വരാജ് അഭിയാന്‍ പദ്ധതി നിയമനം നടത്തുന്നു

ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകളില്‍ രാഷ്ട്രീയ ഗ്രാമസ്വരാജ് അഭിയാന്‍ പദ്ധതിയുടെ ഭാഗമായി രൂപീകരിക്കുന്ന ബ്ലോക്ക് പഞ്ചായത്ത് റിസേഴ്‌സ് സെന്ററിലേക്ക് ആവശ്യമായ അഡീഷണ്‍ ഫാക്കല്‍റ്റിയെ ഉടനെ തെരഞ്ഞെടുക്കുന്നതിന് അയല്‍ക്കൂട്ട അംഗം/ഓക്‌സിലറി ഗ്രൂപ്പ് അംഗം ആയവരില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു.
അപേക്ഷക കുടുംബശ്രീ അയല്‍ക്കൂ’ത്തിലെ അംഗമോ/ഓക്‌സിലറി ഗ്രൂപ്പ് അംഗമോആയിരിക്കണം
പ്രതിഫലം പ്രതിമാസം 25000/-രൂപ ,
പ്രായപരിധി 2023 ജനുവരി ഒന്നിന് 40 വയസ്സ് കഴിയാന്‍ പാടില്ല,
എംഎസ്ഡബ്യൂ /എംബിഎ (എച്ച്ആര്‍)എംഎ സോഷ്യോളജി/ഡെവലെപ്‌മെന്റ് സ്റ്റഡീസ് ആണ് യോഗ്യത, പ്രവൃത്തി പരിചയം – 3 വര്‍ഷം,
ഒരു വര്‍ഷത്തില്‍ താഴെ താല്‍ക്കാലിക നിയമനം.
പ്രവര്‍ത്തന മികവിന് അനുസരിച്ച് കാലാവധി നീട്ടിനൽകും.
യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷാ ഫോറം പൂരിപ്പിച്ച് നിര്‍ദ്ദിഷ്ട സ്ഥലത്ത് ബന്ധപ്പെട്ട അയല്‍ക്കൂട്ടത്തിന്റെ സെക്രട്ടറി/പ്രസിഡന്റ് സാക്ഷ്യപ്പെടുത്തിയ ശേഷം, എ.ഡി.എസ് ചെയര്‍പേഴ്‌സന്റെ/സെക്രട്ടറിയുടെ സാക്ഷ്യപ്പെടുത്തല്‍ വാങ്ങി, സി.ഡി.എസ് ചെയര്‍പേഴ്‌സന്റെ/സെക്രട്ടറിയുടെ മോലൊപ്പോടുകൂടി കുടുംബശ്രീ ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ക്ക് നേരിട്ടോ തപാല്‍ മുഖേനയോ ഒക്‌ടോബര്‍ 25 ന് വൈകുന്നേരം 5 മണിക്ക് മുമ്പായി ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ, സിവില്‍ സ്റ്റേഷന്‍, പൈനാവ് പി.ഒ കുയിലിമല, പിന്‍ – 685603 എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം.
പൂരിപ്പിച്ച അപേക്ഷക്കൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, അയല്‍ക്കൂട്ടഅംഗം/ഓക്‌സിലറി അംഗം എന്നിവ തെളിയിക്കുന്ന രേഖകള്‍, ഫോട്ടോ അടങ്ങിയ അഡ്രസ്സ് പ്രൂഫ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും , ഡിമാന്റ് ഡ്രാഫ്റ്റും ഉള്ളടക്കം ചെയ്യേണ്ടതാണ്. അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ടതില്ല.
അപേക്ഷ സമര്‍പ്പിക്കുന്ന കവറിന് മുകളില്‍ ‘ബ്ലോക്ക് പഞ്ചായത്തുകളില്‍ രാഷ്ട്രീയ ഗ്രാമസ്വരാജ് അഭിയാന്‍ പദ്ധതിയിലെ അഡീഷണല്‍ ഫാക്കല്‍റ്റി അപേക്ഷ’ എന്ന് രേഖപ്പെടുത്തണം.
കുടുംബശ്രീ ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്ററുടെ മേല്‍വിലാസം കുടുംബശ്രീ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *