January 14, 2025
Home » പത്താം ക്ലാസ് യോഗ്യത ഉള്ളവർക്ക് ടൂറിസം വകുപ്പിൽ ജോലി നേടാം
jobbery jobs bg web

പത്താം ക്ലാസ് യോഗ്യത ഉള്ളവർക്ക് ടൂറിസം വകുപ്പിൽ ജോലി നേടാം

കേരള ടൂറിസം ഡെവലപ്മെൻ്റ് കോർപ്പറേഷൻ ലിമിറ്റഡ്. ഇപ്പോള്‍ സ്റ്റോർ കീപ്പർ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ വഴി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
▪️തസ്തികയുടെ പേര്: സ്റ്റോർ കീപ്പർ 
▪️ജോലിയുടെ ശമ്പളം Rs.19,000 – 43,600/-
▪️അപേക്ഷിക്കേണ്ട രീതി :ഓണ്‍ലൈന്‍
▪️അപേക്ഷിക്കേണ്ട അവസാന തിയതി 2024 ഡിസംബര്‍ 4.
പ്രായ പരിധി
18 – 36  വരെ പ്രായപരിധിയുള്ള ഉദ്യോഗാർത്ഥികൾക്കാണ് അപേക്ഷ സമർപ്പിക്കാൻ സാധിക്കുന്നത്.പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് നിയമാനുസൃതമായ ഇളവുകള്‍ ലഭിക്കുന്നതാണ്.
യോഗ്യത വിവരങ്ങൾ.
പ്രസ്തുത പോസ്റ്റിലേക്ക് അപേക്ഷിക്കാൻ പത്താം ക്ലാസ് യോഗ്യത ഉള്ളവർക്ക് സാധിക്കും .യോഗ്യതയുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് താഴെ കാണുന്ന നോട്ടിഫിക്കേഷൻ നോക്കാവുന്നതാണ്.
എങ്ങനെ അപേക്ഷിക്കാം.
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഔദ്യോഗിക വെബ്സൈറ്റ് ആയ  www.keralapsc.gov.in   സന്ദർശിക്കുക.ശേഷം ഹോം പേജിൽ നിന്നും റിക്രൂട്ട്മെന്റ് സെലക്ഷൻ തിരഞ്ഞെടുക്കുക.ശേഷം നിശ്ചിതമായ ഫീസ് ഉണ്ടെങ്കിൽ അത് അടച്ച് അപേക്ഷ പൂർത്തിയാക്കുക.അപേക്ഷ സമർപ്പിച്ച ശേഷം പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കുക.
 
കൂടുതൽ വിവരങ്ങൾക്ക് മുകളിൽ കാണുന്ന നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്ത് വായിച്ച് മനസ്സിലാക്കാവുന്നതാണ്.

2 thoughts on “പത്താം ക്ലാസ് യോഗ്യത ഉള്ളവർക്ക് ടൂറിസം വകുപ്പിൽ ജോലി നേടാം

Leave a Reply

Your email address will not be published. Required fields are marked *