പത്താം ക്ലാസ് ഉള്ളവർക്ക് എയർപോർട്ടിൽ ജോലി നേടാം
AI എയർപോർട്ട് സർവീസസ് ലിമിറ്റഡ്, കൊൽക്കത്ത ഇൻ്റർനാഷണൽ എയർപോർട്ടിലെ വിവിധ ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു.താല്പര്യം ഉള്ളവർ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കി അപേക്ഷിക്കുക.
യൂട്ടിലിറ്റി ഏജൻ്റ് കം റാംപ് ഡ്രൈവർ
ഒഴിവ്: 30
യോഗ്യത: പത്താം ക്ലാസ്/ SSC , HMV ഡ്രൈവിംഗ് ലൈസൻസ്
ശമ്പളം: 24,960 രൂപ.
ഹാൻഡിമാൻ (പുരുഷൻ)
ഒഴിവ്: 112
യോഗ്യത: പത്താം ക്ലാസ്/ SSC
ഇംഗ്ലീഷ് ഭാഷ വായിക്കാനും മനസ്സിലാക്കാനും കഴിയണം.
പ്രാദേശിക, ഹിന്ദി ഭാഷകളിലെ പരിജ്ഞാനം, (അതായത്, മനസ്സിലാക്കാനും സംസാരിക്കാനുമുള്ള കഴിവ് അഭികാമ്യമാണ്.)
ശമ്പളം: 22,530 രൂപ
പ്രായപരിധി: 28 വയസ്സ്
( SC/ ST/ OBC/ ESM തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)
അപേക്ഷ ഫീസ്
SC/ ST/ ESM: ഇല്ല
മറ്റുള്ളവർ: 500 രൂപ
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ഒക്ടോബർ 31ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക.