January 14, 2025
Home » ദീപാവലി; വ്യാപാരികള്‍ പ്രതീക്ഷിക്കുന്നത് 4.25 ലക്ഷം കോടിയുടെ കച്ചവടം Jobbery Business News

ഈ ദീപാവലി സീസണില്‍ 4.25 ലക്ഷം കോടി രൂപയുടെ വിറ്റുവരവ് പ്രതീക്ഷിക്കുന്നതായി വ്യാപാരികള്‍. ഡെല്‍ഹിയില്‍ മാത്രം ഇതുവരെ 75,000 കോടി രൂപയുടെ വ്യാപാരം നടന്നതായി വ്യാപാരികളുടെ സംഘടനയായ കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്സ് (സിഎഐടി) വ്യക്തമാക്കി.

പട്ടണങ്ങളിലെയും ഗ്രാമങ്ങളിലെയും കടകള്‍ ദീപാവലിക്ക് വേണ്ടി ഒരുങ്ങി കഴിഞ്ഞു. വിപണികളിലെങ്ങും ഉത്സവ പ്രതീതിയാണ്.

ഡിമാന്‍ഡ് കൂടുന്നതിനാല്‍ , വസ്ത്രങ്ങള്‍, ആഭരണങ്ങള്‍, ഇലക്ട്രോണിക്‌സ്, മൊബൈല്‍ ഫോണുകള്‍, ഫര്‍ണിച്ചറുകള്‍, തുടങ്ങി വിവിധ ഇനങ്ങള്‍ വിപണിയില്‍ കൂടുതലായി എത്തിച്ചിട്ടുണ്ട്.

രാജ്യമെമ്പാടും ഉത്സവ സീസണില്‍ വില്‍പ്പന വര്‍ധിക്കുന്ന പ്രവണതയാണുള്ളതെന്നും വ്യാപാരികള്‍ പറയുന്നു.

ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനായി വ്യാപാരികള്‍ ഡിസ്‌കൗണ്ടുകളും പ്രമോഷണല്‍ ഓഫറുകളും നല്‍കുന്നുണ്ട്. ദീപാവലി സമയത്ത് പ്രതീക്ഷിക്കുന്ന കനത്ത തിരക്ക് കണക്കിലെടുത്ത്, സുരക്ഷയ്ക്കും ഗതാഗത നിയന്ത്രണത്തിനുമായി വ്യാപാരികള്‍ പോലീസില്‍ നിന്നും പ്രാദേശിക ഭരണകൂടത്തില്‍ നിന്നും സഹായം അഭ്യര്‍ത്ഥിച്ചതായും സിഎഐടി വ്യക്തമാക്കിയിട്ടുണ്ട്.

Jobbery.in

Leave a Reply

Your email address will not be published. Required fields are marked *